Home News Breaking News സി വി ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന

സി വി ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന

Advertisement

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നും രാജിവെച്ച സി വി ആനന്ദ ബോസിനോട് കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശം. കേരളത്തിലെ ബിജെപി പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.

ഇന്നലെയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും സി വി ആനന്ദബോസ് രാജി സമര്‍പ്പിച്ചത്. അപ്രതീക്ഷിത രാജിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു. രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഗവര്‍ണര്‍ സമ്മര്‍ദ്ദം നേരിട്ടെങ്കില്‍തനിക്ക് അത്ഭുതമില്ലെന്നുമായിരുന്നു മമത എക്‌സില്‍ കുറിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ ടി എന്‍ രവിയെയാണ് ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചത്.

രാജിവേളയില്‍ സി വി ആനന്ദ ബോസ് ഡല്‍ഹിയിലുണ്ടായിരുന്നു. രാഷ്ട്രീയ തീരുമാനം ആനന്ദ ബോസിന്റെ രാജിക്ക് പിന്നില്‍ ഉണ്ടെന്ന സൂചനയുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ആനന്ദബോസ് മത്സരിച്ചേക്കുമെന്ന ചര്‍ച്ചകളുള്‍പ്പെടെ ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്.

ആനന്ദബോസിന്റെ രാജിക്ക് പിന്നാലെ ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും മാറ്റിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here