27.3 C
Kollam
Saturday 28th February, 2026 | 09:56:28 PM
Home News Breaking News പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി,പോലീസ് വകുപ്പില്‍ 51 അധിക തസ്തിക മന്ത്രിസഭായോഗ തീരുമാനങ്ങള്‍...

പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി,പോലീസ് വകുപ്പില്‍ 51 അധിക തസ്തിക മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

Advertisement


തിരുവനന്തപുരം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സുശക്തി

ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍റെ കീഴില്‍ ‘സുശക്തി’ എന്ന പേരില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കും. സൊസൈറ്റിയുടെ സംഘടനാ പ്രമാണവും നിയമാവലിയും അംഗീകരിക്കാന്‍ തീരുമാനിച്ചു.

പോലീസ് വകുപ്പില്‍ 51 അധിക തസ്തിക

പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ‍ഡ്രൈവര്‍‌മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് 4 സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണിത്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. നിയമനം 30.06.2026ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 30.06.2027വരെ നിയമനം നീട്ടി നല്‍കും.

തസ്തിക നിര്‍ണയം അംഗീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം അംഗീകരിക്കാന്‍ തീരുമാനിച്ചു.

നിയമനം

ഏരിയ ഇന്‍സന്‍റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളില്‍ 09/09/2021ന് മുമ്പ് നിയമനം ലഭിച്ച 34 അധ്യാപകര്‍ക്കും ഒരനധ്യാപകനും 09/09/2021ലെ ജി ഓ(എം എസ്) നമ്പര്‍ 196/2021പോ.വി.വ നമ്പര്‍ ഉത്തരവിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കി അധ്യപകര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു. നിയമനം നല്‍കുന്നതിന് ആവശ്യമായ തസ്തികകള്‍ നിലവില്‍ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് നിയമന അംഗീകാരം.

പാട്ടത്തിന് നല്‍കും

അഴീക്കല്‍ തുറമുഖ വികസനത്തിനായി കണ്ണൂര്‍ താലൂക്ക് അഴീക്കോട് നോര്‍ത്ത് വില്ലേജില്‍പ്പെട്ട 38.88 ഹെക്ടര്‍ ഭൂമിയും മാട്ടൂല്‍ വില്ലേജില്‍പ്പെട്ട 27.2759 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 5.159 ഹെക്ടര്‍ ഭൂമി മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍റ് സെസ് ലിമിറ്റഡിന് നിബന്ധനകള്‍ക്ക് വിധേയമായി പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്ക്കരണം

കിന്‍ഫ്രയില്‍ സര്‍ക്കാര്‍ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 20/06/2022 മുതലുള്ള 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

ഓഹരി വിഹിതം വര്‍ധിപ്പിക്കും

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ 31/03/2019 വരെയുള്ള 50.01 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയും അതിന്‍മേല്‍ ആര്‍ജിച്ച പലിശയും പിഴ പലിശയും ഉള്‍പ്പെടെ ആകെ 76.22 കോടി രൂപ ഓഹരി മൂലധനമായി മാറ്റുന്നതിനും അംഗീകൃത ഓഹരി വിഹിതം 81.22 കോടി രൂപയായി വര്‍ധിപ്പിക്കാനും അതിനനുസരിച്ച് കമ്പനിയുടെ AoA/MoA ബന്ധപ്പെട്ട വകുപ്പുകളില്‍ മാറ്റം വരുത്താനും അനുമതി നല്‍കി.

വേതന വര്‍ധനവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ വിവിധ തസ്തികയിലെ കരാര്‍ ജീവനക്കാരുടെ വേതനം 01/04/2025 തിയതി മുതല്‍ പ്രാബല്യത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു.

തസ്തിക

കോഴിക്കോട് കാരന്തൂര്‍ കാന്തപുരം മര്‍ക്കാസ് സഖാഫത്തി സുന്നിയ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയ്ക്ക് കീഴിലുള്ള എറണാകുളം ചേരാനെല്ലൂര്‍ അല്‍ – ഫാറൂഖിയ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഒരു എച്ച് എസ് എസ് ടി ജൂനിയര്‍ (അറബിക്) തസ്തിക സൃഷ്ടിക്കുകയും WP (C) നമ്പര്‍ 27435/2025 കേസിലെ വിധിന്യായം നടപ്പിലാക്കുകയും ചെയ്യും.

ഫിഗര്‍പ്രിന്‍റ് ബ്യൂറോ

ജില്ലാ ഫിഗര്‍പ്രിന്‍റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂര്‍ പോലീസ് റൂറല്‍ ജില്ലയില്‍ നാല് തസ്തികകളോട് കൂടി പുതിയ ഫിഗര്‍പ്രിന്‍റ് ബ്യൂറോ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ – 1, ഫിംഗര്‍പ്രിന്‍റ് എക്സ്പേര്‍ട്ട് – 2, ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ – 1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക.

കാലാവധി ദീര്‍ഘിപ്പിച്ചു

ആസുത്രണ സമ്പത്തികകാര്യ വകുപ്പ് ബ്യൂറോ ഓഫ് പബ്ലിക്ക് എന്‍റര്‍പ്രൈസസ് ഡയറക്ടര്‍ മനോജ് എന്‍ കെയുടെ നിയമന കാലാവധി കാരാര്‍ അടിസ്ഥാനത്തില്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

ടെണ്ടര്‍

പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിലെ ചുരിയോട് നദിയ്ക്ക് കുറുകെയുള്ള എഴുത്തോമ്പാറ പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തിക്ക് 12,00,60,910 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Augmentation of WSS to Kochi City and Adjoining Panchayaths Urgent measures at 225 MLD Water Treatment Plant Aluva for improving the drinking water supply to Kochi City and adjoining areas incorporating the essential rehabilitation works എന്ന പ്രവർത്തിക്ക് 27,36,68,089 ടെണ്ടര്‍ അംഗീകരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here