കൊല്ലം. ബസേലിയോസ് എന്‍ജിനീയറിംങ് കോളജി (BMCE) ൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അസ്ട്രിക്സ് അസോസിയേഷൻ ഉദ്ഘാടനവും ദേശീയ കോൺക്ലേവും ശ്രദ്ധേയമായി.ഗ്ളോബല്‍ എക്സ്പാന്‍ഷന്‍ സ്ട്രാറ്റജീസ് കോഗ്നിസെന്‍റ് ടെക്നോളജീ സൊല്യൂഷന്‍സ് സീനിയര്‍ മാനേജര്‍ ഷാമ്മുഗം പി ഉദ്ഘാടനം നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എൽ. പത്മ സുരേഷ് അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് വർഗീസ് (Director, BMCE), റവ. ഫാ. കോശി വൈദ്യന്‍ (DEAN, Student Affairs), ബിനോയ് ചന്ദ്രബാബു (GM, Digital Worker Services), ഷിൻ എം.വി (HR Manager, Nissan Digital India LLP), അർജുൻ ഒ.പി (Technical Department Head, Cyber Security Researcher & Trainer, Offenso Hackers Academy) എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തി.
ക്ലാസ് ടോപ്പർമാരുടെ പ്രഖ്യാപനം നടത്തി. Pinnacle Dubai-യിൽ നടന്ന International Industrial Immersion-ന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. റവ. ഫാ. തോമസ് വർഗീസ് (Director, BMCE) കോൺക്ലേവ് സ്പീക്കർമാർക്ക് ടോക്കൺ ഓഫ് അപ്രീസിയേഷൻ നല്‍കി. അസിസ്റ്റന്റ് പ്രൊഫ. ഗിമ്മി ജോയ് , അസിസ്റ്റന്റ് പ്രൊഫ. അശ്വതി ആനന്ദ്,ഡോ. കവിത വി.കെ (HOD, CSE) , പ്രസിഡന്റ് അഭിമന്യു എസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റീഫൻ ഹോക്കിംഗ്സ് ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ദേശീയ കോൺക്ലേവില്‍ വ്യവസായ-അക്കാദമിക് രംഗങ്ങളിലെ പ്രമുഖർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. സാങ്കേതികവിദ്യയിലെ പുതുവഴികൾ, തൊഴിൽ സാധ്യതകൾ, സ്റ്റാർട്ടപ്പ് സംസ്കാരം, സൈബർ സുരക്ഷ, ഗ്ലോബൽ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ അവതരണങ്ങൾ നടന്നു.
വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും നൽകുന്ന ഈ കോൺക്ലേവ് കോളേജിന്റെ അക്കാദമിക് പ്രവർത്തനങ്ങളിൽ ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.


































