Home News Kerala മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി,വീണാ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി,വീണാ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Advertisement

പത്തനംതിട്ട. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി സമ്മാനിച്ചിരിക്കുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നതെങ്കില്‍ വീണച്ചേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും. മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ച് പിടലി ഉളുക്കിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത ശ്രീ വിജയന്റെ പൊലീസ് മറ്റൊരു വിസ്മയം ആവുകയാണെന്നും പോസ്റ്റില്‍

മന്ത്രി സ്‌കൂളില്‍ പഠിച്ച കാലത്ത് മോണോ ആക്ടില്‍ പങ്കെടുത്ത ഫോട്ടോയുള്‍പ്പെടെ മികച്ച മന്ത്രി നടി എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.

Advertisement