28.4 C
Kollam
Wednesday 25th February, 2026 | 03:05:25 PM
Home News Breaking News മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുള്ള ഡാറ്റ ചോർത്തൽ ആണ് നടന്നതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുള്ള ഡാറ്റ ചോർത്തൽ ആണ് നടന്നതെന്ന് രമേശ് ചെന്നിത്തല

Advertisement

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ, ജീവനക്കാർക്കും പെൻഷൻകാർക്കും അയച്ച വാട്സ്ആപ്പ് മെസ്സേജിൽ പുതിയ രാഷ്ട്രീയ ആരോപണവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുള്ള ഡാറ്റ ചോർത്തൽ ആണ് നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു,ഐടി ചീഫ് മിഷൻ ഡയറക്ടർക്ക് അയച്ച കത്ത് പുറത്ത് വിട്ടായിരുന്നു ഇന്നത്തെ രാഷ്ട്രീയ ആരോപണം. എന്നാൽ ഇതിലെ ഡേറ്റകൾ ഒന്നും ഉപയോഗിച്ചിട്ടില്ല എന്നാണ് സർക്കാരിന്റെ ആദ്യ പ്രതികരണം

സർക്കാർ ജീവനക്കാർക്ക് സർക്കാർ വിവരങ്ങൾ കേന്ദ്രീകൃതമായി ഡിജിറ്റലായി നൽകാൻ ഉദ്ദേശിക്കുന്ന സമഗ്രമായ ഡേറ്റ ലേകിലേക്ക് കെ സ്മാർട്ട് നിന്നുള്ള ജീവനക്കാരുടെ പൂർണ്ണ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസറും ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു കത്ത് നൽകിയത്. ഐടി ചീഫ് മിഷൻ ഡയറക്ടർക്ക് നൽകിയ കത്താണ് ഇപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി നടന്ന ഡേറ്റാ ചോർത്തൽ എന്നാണ് പ്രതിപക്ഷ ആരോപണം. ഓഫീസർ ഓൺ ഡ്യൂട്ടി നൽകിയ കത്തനുസരിച്ച് കിട്ടിയ ഫോൺ നമ്പർ അടക്കം വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദൂരപയോഗം ചെയ്തു. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സന്ദേശം അയക്കാൻ നമ്പറുകൾ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. രാഷ്ട്രീയ ലാഭത്തിനായി വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പ് പി ആർ വർക്ക് നിയമവിരുദ്ധമായി ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു

അതേസമയം ഈ ഡാറ്റകൾ ഒന്നും ഉപയോഗിച്ചിട്ടില്ല എന്നാണ് സർക്കാർവൃത്തങ്ങളുടെ വാദം. അപ്പോൾ ഉയരുന്ന ചോദ്യം പിന്നെ എങ്ങനെ വിവരങ്ങൾ കിട്ടി എന്നതാണ് വിശദാംശങ്ങൾ കോടതിയിൽ പറയാം എന്ന നിലപാട് എടുക്കുന്നു അപ്പോൾ സർക്കാർ ഔദ്യോഗിക ചാനല്‍ വഴി ആവശ്യപ്പെട്ട വിവരങ്ങൾ ചോർന്നിട്ടില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട് സർക്കാരിന്.ഇക്കാര്യം കോടതിയെയും ബോധിപ്പിക്കേണ്ടി വരും. 77. 4 2 ലക്ഷം പേരുടെ ഔദ്യോഗിക ഡേറ്റ ആണ് ചോർന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യങ്ങളിൽ നിയമപരമായ തീരുമാനം വരുംവരെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കും എന്നുറപ്പ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here