തിരുവനന്തപുരം.മലയാള സിനിമയുടെ പിതാവായ ഡോ.ജെ.സി ഡാനിയേൽ അനുസ്മരണത്തിനായുള്ള ഫൗണ്ടേഷൻ നൽകുന്ന ഈ വർഷത്തെ കർമ്മ രത്ന പുരസ്കാരത്തിന് കുന്നത്തൂര്‍ പോരുവഴി സ്വദേശി അധ്യാപകനായ പി. ടി ശ്രീകുമാറിനെ തെരഞ്ഞെടുത്തു .
അധ്യാപനത്തിനൊപ്പം മുല്ലപ്പെരിയാർ അണക്കെട്ട് സമരം,തോട്ടം മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം, ആന്റി കറപ്ഷൻ മിഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ പ്രവർത്തനത്തിനാ ണ് പുരസ്കാരം ലഭിച്ചത്.ഡോ. ജെ.സി ഡാനിയലിന്റെ 126 മത് ജന്മദിന ആഘോഷത്തോട നുബന്ധിച്ച് 26ന് വൈകിട്ട് 5 ന് തിരുവനന്തപുരം തൈക്കാട് ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ ജന്മദിനാഘോഷവും പുരസ്കാര വിതരണവും നടക്കും. ജസ്റ്റിസ് എം. ആർ ഹരിഹരൻ നായർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം വിതരണം ചെയ്യും. എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി. കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, എം വിൻസന്റ്, ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന.എസ് നായർ എന്നിവർ സംസാരിക്കും



































