Home News Breaking News ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍, സുഖദര്‍ശനം പദ്ധതി മാസ്റ്റര്‍പ്ളാന്‍...

ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍, സുഖദര്‍ശനം പദ്ധതി മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ നടപടി

Advertisement

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡലി മെഷീന്‍  ഭക്തര്‍ക്കായി സമര്‍പ്പിച്ചു.

ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, മനാജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. ഗുരുവായൂരില്‍ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോ പ്‌ളക്‌സ് പൂര്‍ത്തിയാകുന്നതുവരെ ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here