26.7 C
Kollam
Saturday 21st February, 2026 | 11:06:08 AM
Home News Breaking News മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട്...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

Advertisement

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്‌. മെഡിക്കൽ കോളേജ് ഐഎംസിഎച്ച് സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്. പ്രസവ മുറിയിൽ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടർന്നായിരുന്നു മോശം പെരുമാറ്റം.

ഒന്നാം വർഷ പി ജി ഡോക്ടർ ആണ് ഇവരോട് മോശമായി പെരുമാറിയത്. വിഷയത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2022ഓഗസ്റ്റ് 17നാണു മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഡോക്ടർ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here