Home News Breaking News  സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ, ജീവന്‍വെടിഞ്ഞത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

 സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ, ജീവന്‍വെടിഞ്ഞത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

Advertisement

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഏലിയാസ് അമ്പാട്ടിന് ലഭിച്ചിട്ടുണ്ട്.

പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ആളാണ് ഏലിയാസ് അമ്പാട്ട്. കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഏലിയാസ് അമ്പാട്ട് നേരിട്ടിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് നേരത്തെ പരാതിപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ആളാണ് ഏലിയാസ് അമ്പാട്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here