Home News Breaking News മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമോ,കെഎസ്ആര്‍ടിസിയില്‍ ലാലേട്ടനെക്കണ്ട് ആരാധകര്‍ ഞെട്ടി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമോ,കെഎസ്ആര്‍ടിസിയില്‍ ലാലേട്ടനെക്കണ്ട് ആരാധകര്‍ ഞെട്ടി

Advertisement

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോംബോ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് ആകാംക്ഷയും പ്രതീക്ഷയുമാണ്. മലയാളത്തിന് എന്നും ഓര്‍ത്തിരിക്കാന്‍ നിരവധി ചിത്രങ്ങളാണ് ഈ ഹിറ്റ് ജോഡികള്‍ സമ്മാനിച്ചിരിക്കുന്നത്.തന്‍റെ കരിയറിലെ 100ാമത്തെ സിനിമ മോഹന്‍ലാലിനൊപ്പമായിരിക്കുമെന്ന് നേരത്തെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഈ ജോഡികള്‍ വീണ്ടും ഒരുമിച്ചതിന്‍റെ ചില ചിത്രങ്ങളും ചിത്രീകരണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആദ്യം കെ എസ് ആര്‍ ടിയില്‍ ഇരിക്കുന്ന മോഹന്‍ലാലിനെ കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. പുറത്ത് ക്യാമറയ്ക്ക് പുറകിലായി സംവിധായകന്‍ പ്രിയദര്‍ശനും. ഇതോടെ ഏത് ചിത്രമെന്നായി ആരാധകര്‍.

എന്നാല്‍ ഇത് മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും കൂട്ടുക്കെട്ടില്‍ പിറക്കുന്ന 100ാമത്തെ സിനിമയൊമന്നുമല്ല മറിച്ച് ഒരു പരസ്യചിത്രമാണ്. അതും കെ എസ് ആര്‍ ടി സിയുടെ പരസ്യമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

തൊടുപുഴയിലാണ് പരസ്യ ചിത്രീകരണം നടന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും കെ എസ് ആര്‍ ടിസിയുടെ പരസ്യത്തെ കുറിച്ചുമൊക്കെ മന്ത്രി വ്യക്തമാക്കിയത്.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാക്കുകള്‍

കെ എസ് ആര്‍ ടി സിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ ആയ നമ്മുടെ സ്വന്തം മോഹന്‍ലാല്‍ കെ എസ് ആര്‍ ടി സിയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ആണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ഇത് വെറും പരസ്യചിത്രമല്ല. മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുക്കെട്ട് (ലാലേട്ടന്‍& പ്രിയന്‍) മറുവശത്ത് മലയാളികളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ ആനവണ്ടി. ഈ കോംബോ വരുമ്പോള്‍ അത് വെറുമൊരു പരസ്യമായിരിക്കില്ല മറിച്ച് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കും എന്ന് ഉറപ്പ്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യാത്ത ലാലേട്ടന്‍റെ ഒരു സിനിമയെങ്കിലും കാണാത്ത മലയാളികള്‍ ഉണ്ടാകില്ലെന്ന് അറിയാം. ഇനി യാത്രകളെല്ലാം കെ എസ് ആര്‍ ടി സിയില്‍ ഗണേഷ് കുമാര്‍ കുറിച്ചു.

മന്ത്രിയുടെ സ്ഥിരീകരണം കൂടിയായപ്പോള്‍ പരസ്യചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. “ഇന്ത്യയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആദ്യമായിട്ട് ആയിരിക്കും ഒരു പരസ്യം ഇറക്കാന്‍ പോകുന്നത്. അതും ഇതുപോലെ ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ഒരു പൈസ പോലും വാങ്ങുന്നില്ല. പ്രിയദര്‍ശന്‍ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോ വരെ സൗജന്യമായിട്ട് തന്നിട്ടാണ് നമ്മള്‍ ഇത് ചെയ്യുന്നത്”, ​ഗണേശ് കുമാര്‍ പറഞ്ഞു.

Advertisement