Home News Breaking News അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല,കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ച്,16കാരിയുടെ...

അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല,കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ച്,16കാരിയുടെ മരണത്തില്‍ ദുരൂഹത

Advertisement

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

എന്നാല്‍ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അത്തരം തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ അധ്യാപകന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെങ്കിലും ഇതില്‍ പറയുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അധ്യാപകന്‍ വ്യക്തമാക്കി.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന ഒന്നുമില്ല. ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ചായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

ആദിത്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആദിത്യയുടെ മൊബൈല്‍ഫോണ്‍ വിശദപരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ജനുവരി 27ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ കണ്ടെത്തുകയായിരുന്നു.

Advertisement