തിരുവനന്തപുരം: ഇന്ത്യാ കാമ്പസ് ക്രൂസൈഡിൻ്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ ബിഷപ്പ് മാർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗ്ഗീസ്, പ്രൊ.കോശി തലയ്ക്കൽ, പാസ്റ്റർ കെ സി തോമസ്, റവ.ഡബ്ളിയു ലിവിങ്സ്റ്റൺ, സംഘാടക സമിതി ചെയർമാൻ ഷെവലിയർ ഡോ.കോശി എം ജോർജ്, ജനറൽ കൺവീനർ എബ്രഹാം വിത്സൺ, പ്രോഗ്രാം കൺവീനർ എസ് എ
സനൽകുമാർ എന്നിവർ പ്രസംഗിച്ചു.
മലയാളി മനസുകളിൽ ആഴത്തിൽ പതിഞ്ഞ നിരവധി ക്രൈസ്തവ ഗാനങ്ങൾ ടോമി ജോർജിൻ്റെ നേതൃത്വത്തിലുള്ള ഹാർട്ട് ബീറ്റ്സിൻ്റെ ടീം അവതരിപ്പിച്ചു





























