ഡെല്‍ഹി. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. എയിംസ് എവിടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കേരള എംപിമാരുടെ പ്രതിഷേധം. ബജറ്റിനെ കുറിച്ച് വിശദീകരിക്കാൻ കേരളത്തിൽ മാധ്യമങ്ങളെ കാണുമെന്നും, തിയ്യതി കേന്ദ്രസർക്കാർ പിന്നീട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
അതേസമയം രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച ലോക്സഭയിൽ ആരംഭിച്ചു. 18 മണിക്കൂർ ചർച്ചയാണ് പ്രമേയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മൂന്നു മണിക്ക് ലോകസഭയിൽ സംസാരിക്കും. തൊഴിലുറപ്പ് പദ്ധതി, എസ് ഐ ആർ ഈ വിഷയങ്ങൾക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എപ്സ്റ്റിൻ ഫയൽ വിവാദവും പാർലമെന്റിൽ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചർച്ചകൾക്ക് ബുധനാഴ്ച പ്രധാനമന്ത്രി മറുപടി പറയും. നന്ദി പ്രമേയ ചർച്ച രാജ്യസഭയിലും ഇന്ന് ആരംഭിക്കും.




























