കൊച്ചി.ആശയങ്ങളുടെ സംവാദ വേദി റെക്കോർഡുകളുടെ തിളക്കത്തിന്റെ ഭൂമി കൂടിയായി മാറി. ജയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചാണ് സമാപിച്ചത്. 401 പേർ പങ്കെടുത്ത റിലെ സ്‌പീച്ച് ആണ് സൂറത്തിൽ സൃഷ്ടിക്കപ്പെട്ട ലോക റെക്കോർഡ് മറികടന്നത്.
10 മണിക്കൂർ 25 മിനിറ്റ് 401 പേരുടെ നിർത്താത്ത പ്രസംഗം. ഒരാൾക്ക് പരമാവധി മൂന്നു മിനിറ്റ് വരെ സംസാരിക്കാം. ഒരു പ്രസംഗം തീർന്നാൽ 10 സെക്കൻഡുകളിൽ അടുത്ത പ്രസംഗം തുടങ്ങും. റിലീസ് പീച്ചിന്റെ മാനദണ്ഡങ്ങൾ അപ്പാടെ പാലിച്ചുകൊണ്ട് കൊച്ചി ജയിന്‍ യൂണിവേഴ്സിറ്റിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ആശയങ്ങളുടെ സംവാദ വേദി മാത്രമല്ല ഗിന്നസ് റെക്കോർഡ് നേടിയാണ് സമാപിച്ചത്. ഗുജറാത്തിലെ സൂറത്തിൽ 313 പേർ പങ്കെടുത്ത റിലീസ് റെക്കോർഡ് ആണ് കൊച്ചിയിൽ തിരുത്തി എഴുതിയത്. അഡ്ജൂഡിക്കേ റ്റർ സ്വപ്നിൽ ദക്കാരിക്കൽ ജയൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റർ ഡയറക്ടർ ഡോ ടോം ജോസഫിനും, പ്രോ വൈസ് ചാൻസിലർ പ്രൊഫസർ ഡോക്ടർ ജെ ലതയ്ക്കും ബഹുമതി കൈമാറി.
കഴിഞ്ഞവർഷം നടന്ന ഫ്യൂച്ചർ സമ്മിറ്റിന്റെ ഒന്നാം എഡിഷൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും നേടിയിരുന്നു. റിലീസ് സ്പിച്ചിൽ 401ആമതായി പ്രസംഗിച്ച ആറു വയസ്സുകാരൻ മാസ്റ്റർ സ്റ്റീവ് ജോം ജോസഫ് താൻ കാണുന്ന ഭാവിയെ കുറിച്ചുള്ള പ്രസംഗം നവ്യാനുഭവമായി. ക്രിയാത്മക ആശയങ്ങളുടെ സമർപ്പണമായ ഫ്യൂച്ചർ സമ്മിറ്റ് വേദി നാളത്തെ തലമുറയ്ക്ക് ഉള്ള പ്രതീക്ഷയായി കൂടിയാണ് താൽക്കാലിക വിരാമം ആകുന്നത്.




























