Home News Breaking News നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം

Advertisement

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമ മകള്‍ റുബീന എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നിന് അടിവാരം കോഴിക്കോട് റോഡിലാണ് അപകടം. കാറിലുണ്ടായിരുന്ന ഷംന, മുബാഷിര്‍ എന്നീ രണ്ടു പേർക്ക് പരുക്കേറ്റു. ഇവര്‍ മരിച്ചവരുടെ ബന്ധുക്കളാണ്. കാര്‍ വെട്ടിപ്പൊലിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

കോഴിക്കോട് ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ കാക്കവയൽ റോഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്

Advertisement