Home News Kerala വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി

വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി

Advertisement

കണ്ണൂര്‍: വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. കൂത്തുപറമ്പ് പുറക്കളത്ത് ആണ് സംഭവം. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫര്‍ണിച്ചറുകളും കാട്ടുപോത്ത് തകര്‍ത്തു.
പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. കണ്ണവം ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement