Home News Kerala കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

Advertisement

തിരുവനന്തപുരം: കോവളത്ത് സിവില്‍ പൊലീസ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

തിരുവനന്തപുരം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അഖില്‍. രണ്ടര വര്‍ഷം മുന്‍പാണ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു അഖില്‍. ഈ യുവതി കഴിഞ്ഞ ദിവസം വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ അഖിലിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisement