തിരുവനന്തപുരം.കാര്യവട്ടത്തെ മിന്നും ജയത്തോടെ ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ .46 റൺസിനാണ് അഞ്ചാം ട്വന്റി 20 യിലെ ഇന്ത്യൻ ജയം. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 225 ന് ഓൾഔട്ട് ആയി.സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം.
അഭിഷേക് ശർമയുടെ റണ്ണഭിഷേകത്തോടെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം. 16 പന്തിൽ അഭിഷേക് 30 റൺസ് അടിച്ചപ്പോൾ സ്വന്തം നാട്ടിൽ കാത്ത് കാത്ത് കിട്ടിയ അവസരം സഞ്ജു സാംസൺ കളഞ്ഞു കുളിച്ചു. 6 പന്തിൽ 6 റൺസ് എടുത്ത് മടക്കം .
പിന്നെ കണ്ടത് കാര്യവട്ടത്ത് കാര്യക്കാരനാകുന്ന ഇഷാൻ കിഷനെ.കിവീസ് ബൗളേഴ്‌സിനെ തലങ്ങും വിലങ്ങും അതിർത്തി കടത്തിയ ഇഷാൻ ട്വന്റി 20 യിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചു
43 പന്തിൽ 6 ഫോറും 10 സിക്സും ഉൾപ്പെടെ പോക്കറ്റ് ഡൈനാമൊ നേടിയത് 103 റൺസ്.
63 റൺസ്സുമായി മിന്നിച്ചു ക്യാപ്‌റ്റൻ സൂര്യ കുമാർ യാദവും.
ഹാർദിക് പണ്ഡ്യയുടെ 43 കൂടിയായപ്പോൾ ഇന്ത്യ 5ന് 271 ലെത്തി. ന്യൂസീലൻഡും നന്നായി തുടങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യ കളി പിടിച്ചു .
കലക്കൻ കംബാക്ക് നടത്തിയ അർഷ്ദീപ് സിങ് 5 വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ മൂന്ന് പേരെയും മടക്കി































