Home News Breaking News അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്കും ഉപാധികളോടെ കോടതി ജാമ്യം

അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്കും ഉപാധികളോടെ കോടതി ജാമ്യം

Advertisement

പാലക്കാട്. വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്കും ഉപാധികളോടെ കോടതി ജാമ്യം

മണ്ണാർക്കാട് എസ്‌സി-എസ്‌ടി സ്പെഷൽ കോടതിയാണ് കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്കു ജാമ്യം അനുവദിച്ചത്

ആറോളം ഉപാധികളോടെയാണു കോടതി ഇവർക്കു ജാമ്യം അനുവദിച്ചിട്ടുള്ളത്.



കേസിൽ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്

20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്

ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് ആദ്യം പിടിയിലായ 8 പേർക്കും ജാമ്യം അനുവദിച്ചത്

തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് കേസ് അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഡിസംബർ 17നു വൈകിട്ടാണ് ഈസ്‌റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Advertisement