മലപ്പുറം. അമരമ്പലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മാസങ്ങളായി ഭീതി പരത്തിയ കരടി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ അകപ്പെട്ടു.
ടി.കെ നഗർ ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിലാണ് ഇന്നലെ അർധരാത്രിയോടെ കരടി അകപ്പെട്ടത്. വയനാട് മുണ്ടക്കൈ അരണ മലയിൽ ചെങ്കുത്തായ പാറക്കുഴിയിൽ വീണ കാട്ടുപോത്തിനെ വനം വകുപ്പ് രക്ഷപ്പെടുത്തി.
അമരമ്പലത്ത് പൂജദ്രവ്യങ്ങൾ ഭക്ഷിക്കാനായി പഞ്ചായത്തിലെ ടി.കെ നഗർ, കവള മുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം, ഒളർവട്ടം, പുഞ്ച് തുടങ്ങിയ മേഖലകളിലെ ക്ഷേത്രങ്ങളിൽ കരടിയെത്തുന്നത് പതാവായിരുന്നു.
ക്ഷേത്രങ്ങളിൽ സൂക്ഷിച്ച നെയ്യ്, എണ്ണ, ശർക്കര ഉൾപടെയുള്ള സാധനങ്ങൾ ഭക്ഷിക്കാനെത്തുന്ന കരടി വ്യാപകമായ നാശം വരുത്തുന്നത് സ്ഥിരമായിരുന്നു.
ഒപ്പം കൃഷിയിടങ്ങളിൽ സ്ഥാപിച്ച തേൻപ്പെട്ടികൾ തകർത്തും തേനടക്കൾ ഭക്ഷികുന്നതും കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് കൂട് സ്ഥാപിച്ചത്. കരടിയെ ഉൾക്കാട്ടിൽ വിടും. ഇന്നലെയാണ് അരണമല ഏലയ്ക്ക പട്ട ഭാഗത്ത് ചെങ്കുത്തായ കുഴിയിലാണ് കാട്ടുപോത്ത് വീണത്. കയറിപ്പോകാൻ കഴിയാത്ത വിധത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡി എഫ് ഓ അജിത് കെ രാമൻ, മേപ്പാടി റേഞ്ച് ഓഫീസർ ബിജു, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. കാട്ടുപോത്ത് സുരക്ഷിതമായി കാടുകയറിപ്പോയി.




























