തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.
ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്നും ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്. സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുന്നത് എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.




























