Home News Breaking News വെള്ളാപ്പള്ളിക്ക്പത്മ പുരസ്‌ക്കാരം- തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം

വെള്ളാപ്പള്ളിക്ക്പത്മ പുരസ്‌ക്കാരം- തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം

Advertisement

‘കാലിക്കറ്റ്‌ ‘ വെള്ളാപ്പള്ളിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു

തിരുവനന്തപുരം. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.

കേന്ദ്ര സർക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക്‌ മൈക്രോ ഫിനാൻസിലൂടെ തുച്ഛമായ പലിശയിൽ സ്വന്തം സമുദായഅംഗങ്ങൾക്ക് വായ്പയായി നൽകേണ്ട കോടിക്കണക്കിന് രൂപയിൽ കൃത്രിമം കാട്ടിയതായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കൊലപാതക കേസ് ഉൾപ്പടെ 127 ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ട , നിലവിൽ
21 കേസുകൾ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദരവാണ്- അനീതിയാണ് .

സംസ്ഥാന സർക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനൽ കേസ് നടപടികൾ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ ആരോപണമുണ്ട്.

ദരിദ്രരേഖയ്ക്ക് താഴെയുള്ള വർക്ക് ലഭിക്കേണ്ട വായ്പകളിൽ തിരിമറി കാട്ടിയതിന്റെ പേരിൽ അർഹരായവർക്ക് ലഭിക്കേണ്ട വായ്പതുകകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്കാരം നൽകി ആദരിക്കപെട്ടി രിക്കുന്നത്.

രണ്ടു വർഷം മുൻപ് വെള്ളാപ്പള്ളി നടേശന് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകുവാനുള്ള നിർദ്ദേശം കാലിക്കറ്റ് സർവ്വകലാശാലതന്നെ തള്ളിയിരിക്കുമ്പോഴാണ് രാഷ്ട്രം പത്മാ പുരസ്കാരം നൽകി ആദരിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു .

പദ്മ പുരസ്‌ക്കാരത്തെ പരസ്യമായി അധി ക്ഷേപിച്ച, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരു വ്യക്തിയെ പദ്മ പുരസ്‌കാരം നൽകി ആദരിക്കാനുള്ള തീരുമാനം പുന: പരിശോധിക്കണ മെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്



Advertisement

LEAVE A REPLY

Please enter your comment!
Please enter your name here