Home News Breaking News ഉമ്മൻചാണ്ടിയുടെ മകൾ മറിയഉമ്മൻ മല്‍സരത്തിനിറങ്ങുമോ

ഉമ്മൻചാണ്ടിയുടെ മകൾ മറിയഉമ്മൻ മല്‍സരത്തിനിറങ്ങുമോ

Advertisement

കോട്ടയം.ആസന്നമായ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങുമോ മരിയ ഉമ്മന്‍, സഭാ അധ്യക്ഷന്മാരെ കണ്ട് മറിയ ഉമ്മൻ സംസാരിച്ചത് ദുരൂഹമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു. തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി

ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു തിയഡോഷ്യസ് മെത്രാപ്പോലെത്തയെ മറിയ ഉമ്മൻ നേരിൽ കണ്ടത്. ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെയും ബിഷപ്പ് ഹൗസിൽ മറിയാ ഉമ്മൻ നേരിൽ ചെന്ന് കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് സന്ദർശനം. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിയിലും എത്തി വൈദികരെ കണ്ടിരുന്നു. മറിയ ഉമ്മൻ സ്ഥാനാർത്ഥി ആകണമെന്ന് വൈദികർ ആവശ്യപ്പെട്ടതായി സൂചന

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here