Home News Breaking News ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം, ചോദിച്ച സിപിഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം

ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം, ചോദിച്ച സിപിഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം

Advertisement

തിരുവനന്തപുരം.ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം ചോദ്യം ചെയ്ത പ്രാദേശിക സിപിഐഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാലോട് ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം

സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിന് ഗുരുതരപരിക്ക്. ഷാനിന് കൈക്ക് പൊട്ടൽ ഏറ്റു, തലയ്ക്ക് ഗുരുതര പരിക്ക്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതി. ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. 6 ബിജെപി -ആർഎസ്എസ് പ്രവർത്തകർ പാലോട് പോലീസ് കസ്റ്റഡിയിൽ

രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്

ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here