Home News Breaking News തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരുക്ക്, ഒരാളുടെ നില അതീവ ഗുരുതരം

തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരുക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Advertisement

പാലക്കാട്. വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.പരുക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടത്തോടെ വന്ന തേനീച്ച കുട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു.വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെ പരിശോധന നടത്തി. രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തി

ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്

Advertisement