തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണവുമായി SIT.തന്ത്രിക്ക്. സ്വർണ്ണക്കൊള്ളയിൽ നേരിട്ടു പങ്കുണ്ടെന്ന കണ്ടെത്തലിനു പിന്നാലെയാണ് നീക്കം.
തിരുവല്ലയിലെ ബാങ്കിൽ നിക്ഷേപിച്ച പണത്തെ കുറിച്ചും ഭൂമി ഇടപാടുകളെ കുറിച്ചുമാണ് അന്വേഷണം.കുറ്റപത്രം
നൽകുന്നതിന് മുന്നോടിയായി VSSC യിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം തേടി തുടങ്ങിയിട്ടുണ്ട്.
തന്ത്രി കണ്ഠര് രാജീവരരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ തന്നെ തന്ത്രിയുടെ സാമ്പത്തിക വിവരങ്ങളിൽ
SIT ദുരൂഹത സംശയിച്ചിരുന്നു. സംസ്ഥാനത്തിനു പുറത്തടക്കമുള്ള സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ
ശേഖരിച്ചായിരുന്നു SIT ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ പല കാര്യങ്ങൾക്കും തന്ത്രിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച പണം നഷ്ടമായിട്ടും തന്ത്രി നിയമവഴികൾ
തേടാതിരുന്നതിലും SIT ക്ക് സംശയങ്ങൾ ഉണ്ട്.കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധിപ്പിക്കാവുന്ന
സാമ്പത്തിക ഇടപാടുകളെ കുറിച്ചും SIT പരിശോധിക്കുന്നുണ്ട്.ഫെബ്രുവരി
15 നു മുന്നേ കുറ്റപത്രം സമർപ്പിക്കാനാണ് SIT ആലോചിക്കുന്നത്.ശാസ്ത്രീയ പരിശോധന നടത്തിയ VSSC യിലെ വിദഗ്ധരിൽ നിന്നും മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.ഉന്നതരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.

































