കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 31ന് നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യ ടിക്കറ്റ് എം ബി സനില്‍ കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.
അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകള്‍. ആരാധകര്‍ക്ക് ‘Ticketgenie’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 250 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് വില. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ മുഴുവന്‍ പേരും സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡ് നമ്പറും സമര്‍പ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് പത്ത് വിദ്യാര്‍ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.



























