കൊച്ചി.സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെപിസിസി സംഘടിപ്പിച്ച വിജയോത്സവം മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാപഞ്ചായത്തിന്റെ വേദിയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എംപിക്ക് പരാതി.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് വിജയോത്സവം മഹാപഞ്ചായത്ത് കെപിസിസി കൊച്ചിയിൽ സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നുവെന്നും കേരളത്തിലെ ജനങ്ങളെ നിശബ്ദമാക്കാൻ ആകില്ലെന്നും രാഹുൽ ഗാന്ധി.
സിപിഐഎമ്മിനെതിരെ വിമർശനവുമായി കെ.സി വേണു ഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും
രാഹുൽ ഗാന്ധി വേദിയിൽ എത്തിയതിനുശേഷം പ്രസംഗിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയിൽ ശശി തരൂർ. ദീപ ദാസ് മുൻഷിയോട് തരൂർ പരാതി ഉന്നയിച്ചു.
Home News Breaking News ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു, കേരളത്തിലെ ജനങ്ങളെ നിശബ്ദമാക്കാൻ ആകില്ല, രാഹുൽ ഗാന്ധി


































