25.8 C
Kollam
Wednesday 28th January, 2026 | 12:18:18 AM
Home News Breaking News മാമാങ്കത്തിന് തുടക്കമായി

മാമാങ്കത്തിന് തുടക്കമായി

Advertisement

തിരുനാവായ. കേരളത്തിന്റെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് തുടക്കമായി.ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങുകളുടെ ഭാഗമായി മാഘ സ്നാനവും നടന്നു.

270 വർഷങ്ങൾക്ക് ശേഷമാണ് ഈ രീതിയിൽ നിളാതീരത്ത് മഹാമാഘ മഹോത്സവം നടക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് നിലച്ചുപോയ മാഘമഹോത്സവം 2016 മുതൽ ചെറിയ രീതിയിൽ പുനരാരംഭിച്ചിരുന്നു. സനാതന ധർമം എല്ലാവരും പിന്തുടരണമെന്ന് ഗവർണർ പറഞ്ഞു. സനാതന ധർമത്തെ തകർക്കാൻ ആർക്കും സാധിക്കില്ല. സനാതന്ന ധർമത്തെ സംരക്ഷിച്ചാൽ മാത്രമേ ഭാരതത്തിനു വിശ്വ ഗുരു ആകാൻ സാധിക്കു. വികസിത ഭാരതമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ധർമത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വികാസം കൂടി ഉൾക്കൊള്ളുന്നതാണെന്നും ഗവർണർ.

മാഘമഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി നടക്കും. കാശിയിലെ ദശാശ്വമേധ ഘട്ടിലെ ഗംഗ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുകൾ നിളാ ആരതിക്കും നേതൃത്വം നൽകും.കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും മാഘമഹോത്സവത്തില്‍ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് മഹാമാഘമഹോത്സവം.

Advertisement