മലപ്പുറം. കണ്ണേങ്കാവ് ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.കല്ലേറില്‍ പോലീസുകാരന് പരിക്ക്.മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് സംഘർഷം ഉണ്ടായത്.ശ്രീദുര്‍ഗ്ഗ മാക്കാലി, നവയുഗ മാക്കാലി എന്നീ രണ്ട് വിഭാഗങ്ങൾ തമ്മിൽ ആയിരുന്നു സംഘർഷം.ഇരുവിഭാഗങ്ങളെയും പിരിച്ചു വിടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന് കല്ലെറിൽ പരിക്ക് പറ്റിയത്.പെരുമ്പടപ്പ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ സുജിത്തിനാണ് പരിക്കേറ്റത്.
തലയിൽ മൂന്ന് സ്റ്റിച്ച് ഉണ്ട്.കല്ലെറിയുന്ന ദൃശ്യം പ്രചരിച്ചു.ഇരുവിഭാഗത്തിലും പെട്ട 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.






































