കൊല്ലം: കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സാന്ദ്രയുടെ കുടുംബം ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ് ആവശ്യപ്പെട്ടു. വിളിച്ചാ


































