ഓഹരി വ്യാപാരത്തിന്റെ പേരില്‍ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ്; പ്രതി പിടിയില്‍

Advertisement

പയ്യന്നൂര്‍: ഓഹരി വ്യാപാരത്തിന്റെ പേരില്‍ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് മുക്കത്തെ കെ പി മുഹമ്മദ് സലീമിനെ(23)യാണ് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2024 ജൂലൈ മൂന്നിനും 23നും ഇടയിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം. പയ്യന്നൂര്‍ അമ്പലം റോഡിലെ വി വി ഗണേശനാണ് പരാതിക്കാരന്‍. ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളിലായി 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ചശേഷം നിക്ഷേപത്തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുള്ള പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. തുടര്‍ന്ന്, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here