തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച ജെസ്റ്റീസ് ജെ ബി കോശി കമ്മീഷൻ നൽകിയ റിപ്പോർട്ട് ആയിരം ദിവസം കഴിയാറായിട്ടും പുറത്ത് വിടാൻ സർക്കാർ മടിക്കുന്നതെന്തിനാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി ) പ്രസിഡൻ്റ് ഡോ.അലക്സിയോസ് മാർ യൗബേസിയോസ് മെത്രാപ്പോലീത്ത. ക്രൈസ്തവർക്ക് നേരെ രാജ്യത്ത് വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ അധികാരികൾ പാലിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ജോണ്‍സണ്‍ ഹാളില്‍ നടന്ന വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് അധ്യക്ഷനായി.
ജെസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ഫെബ്രുവരി 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തും. തുടർന്ന് റിപ്പോർട്ടിൻ്റെ കോപ്പി നൽകും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഭേദഗതികളും കൂട്ടി ചേർക്കലുകളും പരിശോധിക്കും. അതിന് ശേഷം റിപ്പോർട്ടിൽ നടപ്പാക്കാനുള്ള നിർദ്ദേശങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നും യോഗത്തിൽ പ്രസംഗിച്ച സിഐറ്റിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പറഞ്ഞു.
ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ,ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലഫ്. കേണല്‍ ജേക്കബ് ജെ. ജോസഫ്,
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ,
പാസ്റ്റര്‍ സി. എം. വത്സല ദാസ്, റവ.എ ആർ നോബിൾ ,പാസ്റ്റര്‍ ജെയിസ് പാണ്ടനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.






































