ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു

Advertisement

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രന്‍ എന്ന ആന രാവിലെ ഏഴു മണിയോടെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞുവീഴുകയായിരുന്നു.
കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്‌കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രന്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here