ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുമ്പോള്‍ ചര്‍ച്ചക്ക് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല

Advertisement

തിരുവനന്തപുരം. ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുമ്പോള്‍ ചര്‍ച്ചക്ക് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല. ഇടതുമുന്നണി വിടാനോ,അതിന് താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല.അത് അവരാണ് തീരുമാനിക്കേണ്ടത്

അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാം. എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല.അവർ പറയാത്തടത്തോളം കാലം ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്

ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റിനുള്ളതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വെളിവാക്കുന്നത്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നത്. UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല. വയനാട്ടിൽ ഏതു സ്ഥലമാണ് ആനയും കടുവയും ഇറങ്ങാത്തത്. അതൊക്കെ തെറ്റായ പ്രചരണം. വാസ്തയോഗ്യമായ സ്ഥലം തന്നെയെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. CPM നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുത് എന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here