മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധന, കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു

Advertisement

ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തീരുമാനം എടുത്ത കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു. 2011 ന് ശേഷം ആദ്യമായി അണക്കെട്ടിൽ നടത്തുന്ന ബലക്ഷയ പരിശോധന സുതാര്യമാക്കണമെന്നും സമരസമിതി ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അണക്കെട്ടിൽ സന്ദർശാനുമതി ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തമിഴ് നാടിന്റെ സമ്മർദ്ദ ഫലമായി നിരവധി പ്രാവശ്യം തടസ്സപ്പെട്ട ഡാമിൻ്റെ അടിത്തട്ട് പരിശോധന അന്താരാഷ്ട്ര വിദഗ്‌ധരെക്കൂടി പങ്കെടുപ്പിച്ച് നടത്തണമെന്നും ഡാമിൻ്റെ 20 കിലോ മീറ്ററിനുളളിൽ ഉണ്ടായേക്കാവുന്ന ഭൂകമ്പ സാധ്യത കൂടി പഠന വിധേയമാക്കണമെന്നും സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, പി. ആർ.ഒ.ഷിബു, കെ. തമ്പി, ജനറൽ കൺവീനർ പി. ടി. ശ്രീകുമാർ എന്നിവർ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here