ഗുഡ്സ് ട്രെയിനിലെ തീപിടുത്തം,വൈദ്യുത് ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു കാക്ക വാഗണിനുമുകളിൽ വീണ് കത്തിയതാണെന്ന് റെയിൽവേ,മാധ്യമങ്ങള്‍ ഭീതി പരത്തുന്നു

Advertisement

തിരുവനന്തപുരം. ഗുഡ്സ് ട്രെയിനിലെ തീപിടുത്തം.വൈദ്യുത് ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു കാക്ക വാഗണിനുമുകളിൽ വീണ് കത്തിയതാണെന്ന് റെയിൽവേയുടെ സ്ഥിരീകരണം.ഫയർ ഫോഴ്സ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി, സുരക്ഷിതമായി തീയണയ്ക്കാൻ ട്രാക്ഷൻ പവർ സപ്ലൈ ഓഫ് ചെയ്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തി വളരെ വേഗം തീ അണച്ചു.

തുടർന്ന് കോച്ചസ് & വാഗണ്സ്, സേഫ്റ്റി വിഭാഗങ്ങൾ വാഗൺ പരിശോധിച്ചു.പരിശോധനയിൽ യാതൊരു കേടുപാടുകളോ, ചോർച്ചയോ, മറ്റ് സുരക്ഷാ പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തി.പിന്നാലെ ട്രെയിൻ ഗതാഗതം വളരെ വേഗം പുനഃസ്ഥാപിച്ചു

ദൃശ്യമാധ്യമങ്ങളെ വിമർശിച്ച് ദക്ഷിണ റെയിൽവേ. മാധ്യമങ്ങൾ പ്രചരിപ്പിച്ച വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന തരത്തിലുള്ള തെറ്റായ റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും.BTPN വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിൽ സ്ഥിതിചെയ്യൂന്നതിനാൽ ബാഹ്യ സ്പാർക്കുകളോ ചെറിയ തീയോ മൂലമുള്ള യാതൊരുവിധ അപകട സാധ്യതയുമില്ല.വാഗണിന് ഉള്ളിലെ ടാങ്കും, ഇന്ധനവും പൂർണമായും സുരക്ഷിതമായിരുന്നു.

വാഗണിനു മുകളിൽ വീണ വസ്തുവിൽ മാത്രമാണ് തീ കത്തിയത്.തീ ഉടൻ തന്നെ പൂർണമായി നിയന്ത്രിച്ചു.വാഗണിന്റെ രൂപകൽപ്പന പൂർണ്ണമായും സുരക്ഷിതം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here