കൊല്ലം.ഐഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പാർട്ടിയാണ് ഐഷാപോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതെ ആയി. ‘അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല’. ‘ഏത് സാഹചര്യത്തിലാണ് ഐഷാപോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ല’. അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകർ മനസ്സിലാക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി







































