തൃശൂര്‍.64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പിന് ആവേശോജ്വല സ്വീകരണം. മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും ചേർന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി. നാളെ രാവിലെ മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും
കാസർഗോഡ് മൊഗ്രാലിൽ നിന്ന് പുറപ്പെട്ട സ്വർണ്ണക്കപ്പ് ശക്തന്റെ തട്ടകം ഏറ്റുവാങ്ങി.സ്വരാജ് റൗണ്ട് ചുറ്റി സിഎംഎസ് സ്കൂളിലേക്ക് പ്രയാണം. ചെറു പൂരത്തിന്റെ പകിട്ടോടെ ഘോഷയാത്ര ഒന്നാം വേദിയിലേക്ക്
പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം വിവിധ വിദ്യാർത്ഥി കൂട്ടായ്മകൾ ഘോഷയാത്രയ്ക്ക് മിഴിവേകി.ഒന്നാം വേദിയിൽ സ്വർണ്ണക്കപ്പ് സ്ഥാപിച്ചു. തൃശൂർ ഇനി സകല കലകളുടെ വേലിയേറ്റത്തിന് സാക്ഷ്യം വഹിക്കും. ഒരുക്കങ്ങൾ പൂർണം

































