കോട്ടയം. മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾക്കിടെ ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആദ്യ പോസ്റ്റ് തിരുത്തി ഇറക്കിയ കുറിപ്പിലാണ് LDF ൽ ഉറച്ച് നിൽക്കുമെന്ന് അവകാശപ്പെടുന്നത്
എൽഡിഎഫിൽ തുടരുമെന്ന് അറിയിച്ച് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും പോസ്റ്റ് ഇട്ടതിന് ശേഷമാണ് ജോസ് കെ മാണി നിലപാട് അറിയിച്ചത്. LDF ൻ്റെ മധ്യ മേഖലാ ക്യാപ്റ്റൻ സ്ഥാനം ജോസ്.കെ. മാണി ഒഴിയും എന്ന് CPM നേതൃത്വം സ്ഥിരീകരിച്ചു.
യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുമ്പോഴാണ് ജോസ് കെ മാണിയുടെ നിലപാട് പ്രഖ്യാപനം
ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ജോസ് കെ മാണി വ്യക്തമാക്കി. ആദ്യ പോസ്റ്റിൽ വ്യക്തത വരുത്തി കൊണ്ടാണ് പാർട്ടിയിൽ ഭിന്നത ഇല്ലെന്ന് കൂടി അറിയിച്ചത്. UDF പ്രവേശനത്തെ ചൊല്ലി പാർട്ടിയാൽ ഭിന്നത ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ജോസ് മാണിയുടെ വിശദീകരണം. UDF ലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയിൽ തുടരും എന്ന് ഫേസ്ബുക്കിൽ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെയാണ് ജോസ് കെ മാണി വ്യക്തത വരുത്തിയത്
എൽഡിഎഫിന്റെ മധ്യമേഖല ജാഥാ ക്യാപ്റ്റൻ സ്ഥാനം ജോസ് കെ മാണി ഏറ്റെടുക്കില്ല. പകരം സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ് ആയിരിക്കും ജാഥ നയിക്കുക
കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റം UDF ചർച്ച ചെയ്തിട്ടില്ലെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടി.ആരുടെയും പിന്നാലെ നടക്കേണ്ട എന്നാണ് പറഞ്ഞതെന്നും ആരും വരേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും കേരളാ കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് പ്രതികരിച്ചു.







































