തിരുവല്ല. രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. എസ്ഐടിക്ക് ചോദ്യം ചയ്യാനാണ് രാഹുലിനെ വിട്ടുനല്‍കുന്നത്. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി. തന്‍റെ അറസ്റ്റ് ചട്ടലംഘനമാണെ എന്നതടക്കം രാഹുല്‍ ഉന്നയിച്ച് വാദമൊന്നും കോടതി പരിഗണിച്ചില്ല. രാഹലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിനെ കോടതിയില്‍ എത്തിക്കുംവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടയലും മുദ്രാവാക്യം വിളിയുമായി പിന്നാലേ കൂടിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തുണ്ട്.







































