Home News Breaking News ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 48 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, സിപിഎം നേതാവിനെതിരെ കേസ്

ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 48 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, സിപിഎം നേതാവിനെതിരെ കേസ്

Advertisement

കാസര്‍കോഡ്. കാസർഗോഡ് കുമ്പളയിൽ ഭീഷണിപ്പെടുത്തി വർഷങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. എൻമകജെ പഞ്ചായത്ത് അംഗവും കാട്ടുകുക്കെ ലോക്കൽ കമ്മിറ്റി അംഗവുമായ എസ് സുധാകരനെതിരെ കുമ്പള സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. ആരോപണം ഉയർന്നതോടെ സുധാകരനെ സിപിഐഎം സസ്പെൻഡ് ചെയ്തിരുന്നു.

പെർള സ്വദേശിനിയായ 48 കാരി നൽകിയ പരാതിയിലാണ് കേസ്. 1995 മുതൽ 2023 വരെ എസ് സുധാകരൻ ഭീഷണിപ്പെടുത്തി ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നാണ് പരാതി. അധ്യാപകനായ പ്രതി പരാതിക്കാരിക്ക് വിവാഹ വാഗ്ദാനം നൽകുകയും പിന്നീട് ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു. പരാതിക്കാരിയുടെ മുപ്പതാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ സുധാകരൻ പ്രകോപിതനാവുകയും ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തെന്നാണ് 48 കാരി നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തകനായിരുന്ന ജബ്ബാർ കൊലപാതക കേസിൽ പ്രതിയായ സുധാകരൻ ഭർത്താവിനെയും മക്കളെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും, അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗിക വൈകൃതത്തിന് ഇരയാക്കിയിരുന്നതായും പെർള സ്വദേശിനി പറഞ്ഞു.

ലൈംഗിക ആരോപണം ഉയർന്നതോടെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും എൻമകജെ പഞ്ചായത്ത് അംഗവുമായ എസ് സുധാകരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Advertisement