ഉഴവൂർ: നായാട്ടിന് പോയ അഭിഭാഷകൻ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തോക്കുപൊട്ടി മരിച്ചു. ഉഴവൂർ ഒക്കാട്ടിൽ അഡ്വ. ജോബി ജോസഫാണ് (56) മരിച്ചത്. തിങ്കൾ രാത്രി 11ഓടെയായിരുന്നു സംഭവം.
പയസ്‌മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയിൽ തോളിൽ തൂക്കിട്ടിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ബാറിലെ അഭിഭാഷകനാണ്. ഭാര്യ: ഡോ. ഷിജി. മക്കൾ: ഐവിൻ, അന്നൂസ്, ജോസ്.

































