28.3 C
Kollam
Saturday 28th February, 2026 | 12:33:04 PM
Home News Kerala ‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?’…ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?’…ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

Advertisement

ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് കൂടുതലും.
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയില്‍ എത്തിയത്. ഈ വേഷം ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. പൊതുവേദിയില്‍ വരാന്‍ അനുയോജ്യമായ വസ്ത്രമല്ല ഇതെന്നാണ് സദാചാര കണ്ണുകള്‍ പറയുന്നത്. അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപം തുടരുകയാണ്.
സൈബര്‍ ഇടങ്ങളിലെ അനാവശ്യ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും താന്‍ വലിയ വില നല്‍കുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഐശ്വര്യ കുറച്ചു നാളുകള്‍ക്ക് മുന്‍പ് നീക്കം ചെയ്തിരുന്നു.

Advertisement