തിരുവനന്തപുരം.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. ഇടത് സർക്കാർ നേട്ടങ്ങൾ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിലും,മുഖ്യമന്ത്രിയുടെ പേര് ഉത്തരമായി വരുന്ന ചോദ്യങ്ങളിലുമാണ്
പ്രതിഷേധം.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നു എന്ന് വിമർശിച്ചു KPSTA രംഗത്തെത്തി.
സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് ഇന്നാണ് ആരംഭിച്ചത്.സ്കൂൾ തല പ്രാഥമിക
റൗണ്ടിലെ ചോദ്യാവലി പുറത്തു വന്നതോടെ വിവാദങ്ങൾക്കും തുടക്കമായി.
നാലാമത്തെ ചോദ്യം അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?
ഏഴeമത്തെ ചോദ്യം ‘എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും
സ്മാർട്ട്’ ഇത് ഏതു വകുപ്പിന്റെ ആപ്‌തവാക്യമാണ്?.ഇതോടെ മത്സരത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ നിർബന്ധപൂർവ്വം രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.


































