Home News Kerala ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു

ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു

Advertisement

മലപ്പുറം. കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു.പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ വീട്ടിലാണ് മോഷണം.കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ; ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

മുണ്ടും മുഖം മറയ്ക്കുന്ന തൊപ്പിയും മാത്രമിട്ടാണ് കള്ളനെത്തിയത്.ഏണിവച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്നാണ് കള്ളൻ വീട്ടിൽ കയറിയത്.വീട്ടിലെ അലമാരകളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ടു.പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Advertisement