തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. ഇന്ന് വിവാഹിതനാകാനിരിക്കെയാണ് രാഗേഷ് അപകടത്തില്‍പ്പെട്ടത്.
പ്രണയ വിവാഹത്തിന് രാഗേഷിന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരും എതിരായിരുന്നു. തുടര്‍ന്ന് ഇന്ന് അമ്പലത്തില്‍ വച്ച് താലികെട്ടി വിവാഹം റജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങവേ രാഗേഷ് അപകടത്തില്‍പ്പെടുകയായിരുന്നു. ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും രാഗേഷ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

































