വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പതിമംഗലത്താണ് അപകടം നടന്നത്. പിക്കപ്പ് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വയനാട് ഭാഗത്തു നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്നു വാന്‍.
കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വെള്ളിമാടുകുന്നില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

































