തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ഞായറാഴ്ച ഉച്ചയോടെ ജയിലിലേക്ക് മാറ്റി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് നിലവില്‍ അറസ്റ്റ്. പതിമൂന്നാം പ്രതിയാണ്.
സ്വര്‍ണം മോഷ്ടിക്കാന്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും അവസരമൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

































