24.5 C
Kollam
Saturday 28th February, 2026 | 06:11:53 AM
Home News Kerala സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു

സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു

Advertisement

തൃശൂ‍ര്‍: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക 1500 രൂപയായിവർധിപ്പിച്ചു. സാംസ്‌കാരിക സ്‌കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം12,000കുട്ടികൾക്ക് എഗ്രേഡ്ലഭിച്ചു. ഇതുവരെ ട്രോഫിയും സമ്മാനത്തുകയായി 1000രൂപയുമാണ് നൽകി വന്നിരുന്നത്.


ഇത്തവണ ഏകദേശം 15,000 കലാപ്രതിഭകളാണ് മത്സരത്തിന് എത്തുന്നത്. കലാപ്രതിഭ,കലാതിലകം എന്നീ പദവികൾ നിർത്തലാക്കി ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയത് 2006-ലെ എറണാകുളം കലോത്സവം മുതലാണ്. സാംസ്‌കാരിക സ്‌കോളർഷിപ്പ് ഇതിന് പകരമായാണ് ഏ‍ര്‍പ്പെടുത്തിയത്.


ഓരോ ജില്ലയിലെയും എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ടീം മാനേജർമാര്‍ അതത് സമയത്ത് സമ‍ര്‍പ്പിക്കണം. തുക ഡിഡി മാർക്ക് കൈമാറി അവിടെനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെക്കുന്നതാണ് പതിവ്.

Advertisement